മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
സമൂഹം മാറ്റത്തിന്റെ പാതയിൽ
സമൂഹം അതിവേഗം
കുതിച്ചുകൊണ്ടിരിക്കുകയാണ് . നിരവധി വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഇന്ന് ഉൾകൊള്ളിച്ചിട്ടുണ്ട് . മത്സരാടിസ്ഥാനത്തിൽ കുട്ടികൾ അറിവ് സമ്പാദിക്കുന്നു . തിരക്കുകൾക്കിടയിലും സ്കൂളുകളിലും വീടുകളിലും ധാർമികമൂല്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ സമയം കണ്ടെത്തേണ്ടതുണ്ട് .
കുറ്റകൃത്യങ്ങളുടെ എണ്ണം ദിനം തോറും വർദ്ധിച്ചുവരുന്നു . നിർഭാഗ്യകരമായ മറ്റൊരു സത്യം പലകുറ്റകൃത്യങ്ങളിലും കുട്ടികളും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് . എതിരഭിപ്രായങ്ങളെയും പരാജയങ്ങളെയും ഉൾകൊള്ളുന്നതിൽ കുട്ടികൾ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു . ആത്മഹത്യയിലേക്കും വിഷാദരോഗത്തിലേക്കും കുട്ടികൾ വീണുപോകുന്നു . മാധ്യമങ്ങൾ , ഇന്റർനെറ്റ് , സമയക്കുറവ് എന്നിവയിലൊക്കെ പഴിചാരി ഒഴിയാതെ ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് . അധ്യാപകരും മാതാപിതാക്കളും വിഷയത്തെ വേണ്ടത ഗൗരവത്തിൽ എടുത്താൽ മാത്രമേ ഇതിനൊരു പരിഹാരം സാധ്യമാകു.
പുതിയ തലമുറയുടെ മാനസിക നിലയിൽ കാര്യമായ മാറ്റം വന്നിരിക്കുന്നു . ഇനി എന്തുചെയ്യാൻ എന്നു ചിന്തിക്കുന്നവരും കുറവല്ല . ഇനി ഒരു പരിഹാരം ഉണ്ടോ ? എന്ന ചോദ്യത്തിന് ഉണ്ട് എന്നു തന്നെയാണ് ഉത്തരം . അധ്യാപകരും മാതാപിതാക്കളും വിഷയത്തെ ഗൗരവത്തോടെ കണ്ട് കൈകോർത്ത് പ്രവർത്തിച്ചാൽ പൂർണമായും ഇതിനൊരു പരിഹാരം കാണാൻ കഴിയും . സ്കൂളുകളിൽ നിന്നു ശ്രമങ്ങൾ ശക്തമാക്കണം . നിർഭാഗ്യവശാൽ സ്കൂൾ പാഠ്യപദ്ധതിയിൽ സന്മാർഗക്ലാസുകൾക്ക് അഥവാ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വളരെ കുറച്ച് പ്രാധാന്യം മാത്രമാണ് നൽകുന്നത് .
കണക്കിനും സയൻസിനും ഇംഗ്ലിഷിനുമൊക്കെ സമയം മാറ്റിവയ്ക്കുന്നതുപോലെ സന്മാർഗപഠനത്തിനായും ആഴ്ചതോറും കുറച്ചു മണിക്കൂറുകൾ മാറ്റി വെയ്ക്കേണ്ടതുണ്ട് . വീട്ടിൽ മാതാപിതാക്കളും സന്മാർഗപഠങ്ങൾ പറഞ്ഞു കൊടുക്കുന്നതിനായി സമയം . കണ്ടെത്തണം .
കുട്ടികളെ ഏറ്റവും അധികം സ്വാധിനിക്കുന്ന റോൾ മോഡൽസ് ആണ് മാതാപിതാക്കൾ എന്ന് മറക്കരുത് . സന്മാർഗപാഠപുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഉപദേശരൂപേണ മിക്കവയും ഉള്ളവയും പുതുതലമുറയെ ശരിയായി മനസിലാക്കാതെ എഴുതിയവയുമാണ് കണക്കിനും സയൻസിനും ഇംഗ്ലിഷിനുമൊക്കെ സമയം മാറ്റിവയ്ക്കുന്നതുപോലെ സന്മാർഗപഠനത്തിനായും ആഴ്ചതോറും കുറച്ചു മണിക്കൂറുകൾ മാറ്റി വെയ്ക്കേണ്ടതുണ്ട് . വീട്ടിൽ മാതാപിതാക്കളും സന്മാർഗപഠങ്ങൾ പറഞ്ഞു കൊടുക്കുന്നതിനായി സമയം . കണ്ടെത്തണം. അതുമാത്രമല്ല വീടുകളിൽ ഉണ്ടാകുന്ന വഴക്കുകൾ , അതിൽ മാതാപിതാക്കളുടെ പെരുമാറ്റ ശൈലി , ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എല്ലാം അവരുടെ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക മാറ്റങ്ങൾ വളരെ വലുതാണ് . കുട്ടികളുടെ വിവേകമില്ലായ്മയെ ധൈര്യവും , തന്റേടവുമായി തെറ്റിദ്ധരിച്ച് മറ്റുള്ളവരുടെ മുൻപിൽ വിളംബരം ചെയ്യുന്ന മാതാപിതാക്കളും ഇന്ന് വർദ്ധിച്ചുവരുന്നു . കുട്ടിയെ മാഷ് തല്ലിയാൽ മാഷേ തിരിച്ചു തല്ലാൻ ധൈര്യം കൊടുക്കുന്ന ഈ കാലത്ത് , ' ഇന്നത്തെ കുട്ടികൾ നാളത്തെ ലോകം ' എന്ന ചിന്തയോടെ കുട്ടികൾക്ക് പുസ്തക വിദ്യാഭ്യാസത്തോടൊപ്പം ജീവിത മൂല്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കേണ്ടത് അനിവാര്യമായി കരുതേണ്ടതാണ് . ' മാതാ പിതാ ഗുരു ദൈവം ' എന്ന ചിന്തകൾ കുട്ടികളിൽ വരുത്തുന്ന നല്ല മാറ്റങ്ങളെ തിരിച്ചറിഞ്ഞു അവരിൽ പഠനത്തിൻറെ അടിസ്ഥാന തത്വം മത്സരബോധമല്ല മറിച്ച് സഹവർത്തിത്വമാണെന്നു പറഞ്ഞു അതുവഴി നല്ലൊരു ഭാവിയെ നമുക്ക് വാർത്തെടുക്കാം.
സഹിഷ്ണുത , സഹകരണം , സഹവർത്തിത്വം എന്നീ ഗുണങ്ങൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കി എടുക്കാൻ കഴിയുന്നു . നെൽസൺ മണ്ടേല അഭിപ്രായപ്പെട്ടതുപോലെ “ നിങ്ങൾക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാൻ ശക്തിയുള്ള ആയുധമാണ് വിദ്യാഭ്യാസം , അതുകൊണ്ട് ആ ആയുധം നാം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് സുരക്ഷിതമായ ഭാവിക്ക് അനിവാര്യം .