Digital Text Book - 10th Adisthana Padavali
Objectives
NSS TRAINING COLLEGE OTTAPALAM - ICT WORKSHOP DIfGITAL TEXT
Teacher : Mubeena. M
Date : 28/5/22
Department : Malayalam
Class : 10th
Subject : Malayalam
Duration : 40 minutes
Unit : നിലാവ് പെയ്യുന്ന നാട്ടുവഴികൾ
Topic: കൊച്ചു ചക്കരച്ചി
ലക്ഷ്യങ്ങൾ
* പ്രകൃതി സംരക്ഷണം എന്ന മനോഭാവം വളർത്തുക
* മനുഷ്യരിൽ ആത്യന്തികമായി നന്മ വളർത്തുക
* എ പി ഉദയഭാനു വിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുക
* ലളിത ഉപന്യസത്തെ കുറിച്ച് മനസ്സിലാക്കുക
* പ്രകൃതിയോട് കരുണ കാണിക്കുക
കൊച്ചുചക്കരച്ചി
എ. പി ഉദയഭാനു
ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു ( 1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 )
* കൃതികൾ : അനാഥർ,
, അപ്പൂപ്പൻ കഴുത, അർത്ഥവും അനർത്ഥവും, ആനയും അൽപം തെലുങ്കും, ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, ഉപവസന്തം,ഓർമ്മയുടെ കണ്ണാടി, കളിയും കാര്യവും, കാൽപ്പണം ചുണ്ടയ്ക്കാ, കൊച്ചു ചക്കരച്ചി, തലതിരിഞ്ഞ ചിന്തകൾ, തെണ്ടികളുടെ രാജാപ്പാർട്ട്,ദൈവം തോറ്റുതരില്ല, നിരീക്ഷണങ്ങൾ, പരിചിന്തനങ്ങൾ പരിചയങ്ങൾ
ആമുഖം
കൊച്ചുചക്കരച്ചി എ പി ഉദയഭാനുവിന്റെ കൊച്ചു ചക്കരച്ചി എന്ന് കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം . മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാലസ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം. മൂന്നു ഭാഗങ്ങൾ ആയി ലേഖനം തിരിച്ചിരിക്കുന്നതായി കാണാം.
ഭാഗം- 1
വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വച്ച് വൃക്ഷമായത് മാവ് തന്നെയാണ് " ഇങ്ങനെയാണ് ലേഖകൻ തന്റെ ലേഖനം തുടങ്ങുന്നത് . അതിനുള്ള കാരണങ്ങളും അദ്ദേഹം പറയുന്നുണ്ട് . ഏതു രീതിയിലും മാങ്ങ കഴിക്കാം . ഉണ്ണിമാങ്ങയായും , പച്ചമാങ്ങയായും , മാമ്പഴമായും , മാങ്ങ ഉണക്കിയും അങ്ങനെ പല വിധം . മാങ്ങയുടെ അണ്ടിപ്പരിപ്പിന് പോലും ഔഷധമൂല്യം ഉണ്ട് . മാവുകൾ പൂക്കുമ്പോൾ ഗ്രാമങ്ങളിൽ പണ്ടൊക്കെ ഉത്സവം പോലെ ആയിരുന്നു
ഭാഗം -2പ്രകൃതിയിൽ കവികൾക്ക് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം മാവ് ആണ് എന്ന് ലേഖകൻ പറയുന്നു . കവികൾ തേനൂറുന്ന കവിതകൾ രചിക്കുന്നത് മാമ്പഴപ്രേമികൾ ആയതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു . പ്രണയത്തിനെ ദേവൻ ആയ കാമന്റെ കൈയ്യിലെ അഞ്ചു അമ്പുകളിൽ ഒന്ന് മാമ്പൂവ് ആയിരുന്നത് കൊണ്ടാകാം കവികൾക്ക് മാവിനോട് പ്രണയം
.
"അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴുകെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ"
എന്ന് തുടങ്ങുന്ന തന്റെ ' മാമ്പഴം ' എന്ന കവിതയിലൂടെ വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവി മലയാളികളെ മുഴുവൻ കരയിച്ചു . മാമ്പൂവ് ഒടിച്ചെടുത്ത കുട്ടിയെ ' അമ്മ വഴക്ക് പറയുന്നതും , ഇനി ഈ മാവിലെ മാങ്ങ തിന്നാൻ താൻ വരില്ല എന്ന് കുട്ടി പറയുന്നതും , ഒടുവിൽ ആ മാവിൽ മാങ്ങ പൂക്കുമ്പോൾ മരണപ്പെട്ടു. തന്റെ മകനെ ഓർത്തു ഹൃദയം പൊട്ടിക്കരയുന്ന അമ്മയെയും മലയാളികൾക്ക് എന്നത്തേയും വേദനയാണ് .
ഭാഗം 3
ലേഖകൻ തന്റെ വീട്ടിലെ കൊച്ചുചക്കരചി എന്ന മാവിനെ കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ആ മാവിനോടുള്ള സ്നേഹത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. പത്തു കൊല്ലം കഴിഞ്ഞു . ഒരുപാട് കാറ്റും മഴയും വന്നുപോയി . മറ്റു പല മരങ്ങളുംവീണു.കൊച്ചുചക്കരച്ചി വീണില്ല . കൊച്ചുചക്കരച്ചി ചതിക്കില്ല എന്ന അമ്മയുടെ വിശ്വാസം ആയിരുന്നു.അങ്ങനെയിരിക്കെ ഒരു നാൾ വളരെ ചെറിയ ഒരു കാറ്റ് വീശി . ഇലകൾ കൊഴിക്കാൻ മാത്രം ശക്തിയുണ്ടായിരുന്ന ആ ചെറിയ കാറ്റിൽ കൊച്ചുചക്കരച്ചി നിലം പതിച്ചു . കൊച്ചുചക്കരച്ചിയുടെ ആത്മാവിനെ കൊണ്ടുപോകാൻ പ്രത്യേകം വന്ന കാറ്റാണ് അത് എന്ന് ലേഖകന് തോന്നി . വളരെ കുറച്ചു നാശനഷ്ടങ്ങൾ മാത്രമാണ് കൊച്ചുചക്കരച്ചിയുടെ വീഴ്ച കൊണ്ട് ലേഖകന്റെ തറവാടിന് ഉണ്ടായത് .
" കൊച്ചുചക്കരച്ചി നേരുള്ള മാവാണ് , അവൾ ദോഷം വരുത്തുകയില്ല " എന്ന അമ്മയുടെ വിശ്വാസം ജയിക്കുന്നു . അവിടെ കിളിർത്തു വന്ന പുതിയ മാവിൻതൈയ്യിനെ ' കൊച്ചു ചക്കരച്ചിയുടെ മകൾ " എന്ന് വിളിച്ചുകൊണ്ട് ' അമ്മ വളർത്തുന്നു . പിന്നീട് ആ മാവ് പൂത്തുവെന്നും , അത് പുളിച്ചിയാണെന്നും പറഞ്ഞുകൊണ്ട് ലേഖനം അവസാനിക്കുന്നു .
സഹായകഗ്രന്ഥങ്ങൾ
1 . വൃക്ഷങ്ങളിൽ വച്ചു വൃക്ഷം മാവുതന്നെ യാണെന്ന് ലേഖകൻ സമർഥിക്കുന്നതെ ങ്ങനെ ? വക്ഷ ങ്ങൾക്കു നൽകുന്ന വിശേഷണ ങ്ങൾ എത്ര മാത്രം ഉചിത മാണ് ? പാഠസന്ദർഭം വിശകലനം ചെയ്തത് സ്വാഭിപ്രായം സമർഥിക്കുക .
ഉത്തരം : കേരളീയരുടെ ദൈനം ജീവിതവുമായി ഇത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്ന വേറെ യൊരു മരമില്ല . പ്രായം ചെന്നവർക്കും കുട്ടി കൾക്കും വരെ വളരെ പ്രിയപ്പെട്ടതാണ് മാവ് . ലേഖകൻ ഈ അഭിപ്രായത്തെ സമർത്ഥിക്കാനായി നിരത്തുന്ന യുക്തിക ളെല്ലാം വളരെ ശരിയാണ് . ഒരു വീട് എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു നാട്ടുമാവിന്റെ പശ്ചാ ത്തലത്തിൽ നിൽക്കുന്ന വീടായിരിക്കും . നാട്ടുമാവുകളാണ് നമ്മുടെ വേനലുകൾക്ക് ശമനമായി നിന്നത് . നാട്ടിലെ ഉൽസവ ങ്ങളും പൂരങ്ങളും ഒക്കെ നടത്തിയിരുന്നത് ഇത്തരം മാവുകളുടെ തണലിലായിരുന്നു . വഴിയാത്രക്കാർക്ക് തളർച്ച മാറ്റാൻ , കുട്ടി കൾക്ക് കളിക്കാൻ ആഘോഷക്കാർക്ക് ആഘോഷിക്കാൻ . അങ്ങനെ എന്തെന്ത് സഹായമാണ് മാവ് ചെയ്യുന്നത് . പഴയകാലത്ത് പ്രത്യേകിച്ചും . " മാമ്പഴക്കാലം " എന്ന പ്രയോഗം തന്നെ പ്രസിദ്ധമാണല്ലോ . മാവ് പൂക്കുക എന്ന് പറ യുന്നത് ഉത്സവങ്ങളുടെ തുടക്കം കാണിക്കുന്നു .
ചോദ്യം 2 :മരവും മനുഷ്യനും തമ്മിലുള്ള കേവലമായ ബന്ധമാണോ കൊച്ചു ചക്കരച്ചിയും അമ്മയും തമ്മിലുണ്ടായിരുന്നത് ? പരി ശോധിക്കുക?
ഉത്തരം : അമ്മയും മാവും തമ്മിൽ ഉള്ള സൗഹൃദ മാണ് പുലർത്തിയിരുന്നത് . സൗഹൃദത്തിലുപരി വീട്ടിലെ ഒരു അംഗത്തെപോലെ യാണ് അവർ മാവിനെ കരുതിയത് . ഒരു കുടുംബനാഥനായും അതിലേറെ തറവാടിന്റെ രക്ഷകനായും അമ്മ മാവിനെ കാണുന്നു . നാലുകെട്ടിനും നെൽപുരയ്ക്കും മധ്യേ യുള്ള തെക്കേമുറ്റത്ത് ഉയരത്തിൽ അത് വളർന്ന് നിൽക്കുന്നത് വീടിന്റെ ഐശ്വര്യ വുമായിത്തന്നെയാണ് അമ്മ കണക്കാക്കു ന്നത് . ഏതോ ഒരു ശപിക്കപ്പെട്ട മുഹൂർത്ത ത്തിൽ , സാമ്പത്തിക പ്രയാസം ഉണ്ടായ പ്പോൾ മാവ് വെട്ടാൻ അമ്മ സമ്മതം നൽകി യിരുന്നു . എന്നാൽ മാവിലെ " നീറുകൾ എന്ന ചാവേറുകൾ ആ വെട്ടുകാരനെ കടി ച്ചോടിച്ചു . അത് ഒരു ആശ്വാസമായി അമ്മ കരുതി . പിന്നീട് ഒരു പക്ഷെ അമ്മയ്ക്ക് മാവിനോട് സ്നേഹം വർദ്ധിച്ചു വരികയാണ് ചെയ്തത് . മാവിന്ന് നടുവിലായി ഒരു കേട് സംഭവിച്ച പ്പോൾ അത് മുറിക്കുവാൻ മകൻ നിർബന്ധിച്ചു . എന്നാൽ അത്തരം പ്രലോഭന ത്തിലും പേടിപ്പെടുത്തലിലും അമ്മ കുലു ങ്ങുന്നില്ല . മരം ഒരിക്കലും മുറിഞ്ഞു വീഴു കയില്ല എന്ന് അവർ വിശ്വസിച്ചു . ഒരു പക്ഷേ സ്വന്തം മക്കളേക്കാൾ വിശ്വാസമാ യിരുന്നു അവർക്ക് . മഴക്കാലത്ത് കാറ്റും മഴയും ഉള്ള സമയത്ത് പോലും അമ്മ ആ മാവിന്റെ താഴെയായുള്ള പൂമുഖത്ത് പോയി ഇരിക്കുമായിരുന്നു .
ചോദ്യം 3 . കൊച്ചു ചക്കരച്ചിക്ക് കൈവരുന്ന മനുഷ്യ ഭാവങ്ങളാണ് ഈ ലളിതോപന്യാസത്ത കൂടുതൽ ഹൃദ്യമാക്കുന്നത് - വിശകലനം ചെയ്യുക?
ഉത്തരം : മലയാള ഉപന്യാസ ശാഖയിൽ അതിപ്രധാ നമായ ഒരു സ്ഥാനമാണ് എ.പി. ഉദയഭാ നുവിനുള്ളത് . അദ്ദേഹത്തിന്റെ ഉപന്യാസ ത്തിന്റെ ഏറ്റവും വലിയ പ്രത്യേ കത അതിലെ നർമ്മമാണ് . ജീവിതാനുഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന തിൽ മിടുക്കനാണ് ഉദയഭാനു . നർമ്മം എന്ന ആഗ്രഹത്തിന്റെ ഉപന്യാസങ്ങളുടെ സഹജ സ്വഭാവം ഈ ലഘു ഉപന്യാസത്തിലും നമുക്ക് കണ്ടെത്താം . അത്തരത്തിൽ പെട്ട ഒരു ജീവിതാനുഭവ മാണ് ലേഖകൻ ഈ ലഘു ഉപന്യാസ ത്തിലും വിവരിക്കുന്നത് . എന്നാൽ തന്റെ മറ്റു ഉപന്യാസങ്ങളിൽ നിന്ന് വ്യത്യസ്ത മായി ഒരു ചെറുകഥയുടെ തലത്തിലേക്ക് കൊണ്ടുപോകാൻ എഴുത്തുകാരന് കഴി ത്തിട്ടുണ്ട് . അതുകൊണ്ട് തന്നെ കൂടുതൽ ഹൃദ്യമാണ് ഈ ഉപന്യാസം . തറവാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന മാവു മരം ഒരു മഴയിൽ വീടിനൊന്നും ഒരു പരിക്കും വരുത്താതെ മറിഞ്ഞ് വീണ സംഭവമാണ് ഉദയഭാനു ഇതിൽ വിശദീകരിക്കു ന്നത് . കേട്ടപാടെ മറന്നുപോകുവാനേയുള്ള ഇത് പക്ഷെ നിർജീവവും സാധാരണവു മായ ഈ സംഭവ ത്തിന് മജ്ജയും മാംസവും നൽകി ഒരു ചെറുകഥപോലെ ആസ്വാദ്യമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു . ഇതിന്ന് സഹായിച്ചത് അദ്ദേഹത്തിന്റെ ശൈലിയും " കൊച്ചു ചക്ക രച്ചി ' എന്ന മാവിന്റെ കഥാ പ്രാധാന്യവും തന്നെ .
Econtent Video
Googleform